Gallery
തിരുവനന്തപുരം ജില്ലാ ഹോക്കി ഫെഡറേഷന്റെ ഭാഗമായി സർക്കാർ സ്കൂളുകളിലേക്കുള്ള മാഗസിൻ സ്പോൺസർഷിപ്പും ഒളിമ്പിക് യൂട്യൂബ് ചാനൽ സബ്സ്ക്രിപ്ഷൻ ഡ്രൈവും
തിരുവനന്തപുരം ജില്ലാ ഫോക്കി അസോസിയേഷൻ നൂറു സർക്കാർ സ്കൂളുകൾക്കായി നൂറ് മാഗസിൻ Sponsor ചെയ്തു. ഇതിലേക്കുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് ജില്ലാ സെക്രട്ടറി ശ്രീ അനിൽകുമാർ KOA പ്രസിഡൻ്റിന് കൈമാറി. ഒപ്പം ഒളിമ്പിക് Youtube channel Subscription drive ൻ്റെ ഭാഗമായുള്ള 2000 കൂപ്പണുകൾ പ്രസിഡൻ്റ് ശ്രീ അരുൺ ഉണ്ണിത്താൻ്റെ നേതൃത്വത്തിൽ Christ Nagar group of institutions ൻ്റെ മേധാവി Rev Fr. Paul mangad നെ സന്ദർശിച്ച് christ Nagar സ്കൂൾ അധികാരികൾക്ക് കൈമാറി. വരും ദിവസങ്ങളിലും നഗരത്തിലെ വിവിധ സ്കൂളുകളിൽ കൂപ്പൺ വിതരണവുമായ് ബന്ധപ്പെട്ട് സന്ദർശനം നടത്താമെന്ന് ശ്രീ. അരുൺ ഉണ്ണിത്താൻ അറിയിച്ചു. മുൻപ് നടന്ന Ec യിൽ അവതരിപ്പിച്ച ഒരാശയം ഇന്നു ചേരുന്ന GC ക്കു മുൻപുതന്നെ യാഥാർത്ഥ്യമാക്കിയ പ്രസിഡൻ്റും സെക്രട്ടറിയും പ്രശംസനീയമായ നേതൃത്വമാണ് നൽകിയത്. ഏറെ സന്തോഷം പ്രിയപ്പെട്ടവരേ.....
ചെമ്പഴന്തി S. N. School
ഇന്നലെ ശ്രീമതി. ജയ്സമ്മ മൂത്തേടത്തിൻ്റെയും ശ്രീ. സുരേഷ് കുമാറിൻ്റെയും നേതൃത്വത്തിൽ ചെമ്പഴന്തി SN Public School സന്ദർശിച്ചു. പ്രിൻസിപ്പൽ Dr. Anitha , വൈസ് പ്രിൻസിപ്പൽ Dr. Rajendran, ഭരണസമിതി അംഗം ശ്രീ. ലോഹിതൻ തുടങ്ങിയവരുമായ് ഒരു മീറ്റിങ്ങ് ചേർന്നു. ഒളിമ്പിക് അസോസിയേഷൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും സഹകരിച്ചു പ്രവർത്തിക്കാവുന്ന മേഖലകളെക്കുറിച്ചും വിശദമായ് ചർച്ച ചെയ്തു. ഫലപ്രദമായ ഒരു Session ആയിരുന്നു. 1300 കൂപ്പണുകൾ കൈമാറി. ഒരു olympic magazine 3 വർഷത്തേക്ക് Subscribe ചെയ്യാമെന്നുറപ്പു നൽകി. സ്കൂളിൻ്റെ വിശാലമായ മൈതാനവും ഒഴിഞ്ഞു കിടക്കുന്ന ഏക്കറുകണക്കിന് സ്ഥലവും കായിക പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാവും വിധം പരിവർത്തിപ്പിക്കാൻ ഒളിമ്പിക് അസോസിയേഷൻ്റെ സഹകരണമുണ്ടാകണമെന്ന് അവർ അഭ്യർത്ഥിച്ചു. അടുത്ത സൗകര്യപ്രദമായ ഒരു ദിവസം KOA പ്രസിഡൻ്റ്, TDOA പ്രസിഡൻ്റ് TDOA ട്രഷറർ എന്നിവരോടൊപ്പം സ്കൂൾ സന്ദർശിക്കാമെന്ന ഉറപ്പു നൽകി. തുടർന്ന് Volley ball ലേക്ക് പുതുതായെത്തിയ കുരുന്നുകളെ കണ്ടു. അവരുമായ് കുറച്ചു നേരം വർത്തമാനം പറഞ്ഞു. ഹൃദ്യമായ ഒരു സന്ദർശനം. ഈ initiative ന് സഹകരണത്തിന് ജയ്സമ്മച്ചേച്ചിക്ക് , ശ്രീ സുരേഷ് കുമാറിന് നന്ദി, സ്നേഹം


























































































































